Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poor Condition

Thrissur

മൂ​ന്നു​പീ​ടി​ക ബീ​ച്ച് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ; റോ​ഡി​ൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധം

ക​യ്പ​മം​ഗ​ലം: മൂ​ന്നു​പീ​ടി​ക ബീ​ച്ച് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യെ തു​ട​ർ​ന്ന് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ. ന​ടു​റോ​ഡി​ൽ വാ​ഴ​ന​ട്ട് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു.

ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ സു​പ്ര​ധാ​ന റോ​ഡാ​ണ് മൂ​ന്നു​പീ​ടി​ക ബീ​ച്ച് റോ​ഡ്. തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ​നി​ന്നു ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് എ​ത്താ​നു​ള്ള ഗ​താ​ഗ​ത മാ​ർ​ഗ​മാ​ണി​ത്. ബീ​ച്ച് റോ​ഡ് വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ൾ പ​ല​തു​ക​ഴി​ഞ്ഞു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലെ ഗ​ർ​ത്ത​ങ്ങ​ൾ അ​റി​യാ​ത്ത​തു​കൊ​ണ്ട് വാ​ഹ​ന യാ​ത്ര​ക്കാ​ർ പ്ര​ത്യേ​കി​ച്ച് ഇ​രു​ച​ക്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. അ​പ​ക​ട​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ൽ പ​തി​വാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

മൂ​ന്നു​പീ​ടി​ക മേ​ഖ​ല​യി​ലെ ബാ​ങ്കു​ക​ൾ, വ്യാ​പാ​രകേ​ന്ദ്ര​ങ്ങ​ൾ, ബ​സ് സ്റ്റാ​ൻ​ഡ്, പെ​രി​ഞ്ഞ​നം സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം, സ്കൂ​ളു​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് നി​ര​വ​ധി​പേ​രാ​ണ് ന​ട​ന്നും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും ഈ ​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്.

നി​ര​വ​ധി​ത​വ​ണ അ​ധി​കൃ​ത​രോ​ട് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​ക​ളും ഇ​തേ​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. മൂ​ന്നു​പീ​ടി​ക ബീ​ച്ച് റോ​ഡ് യാ​ത്ര​ക്കാ​രോ​ടു​ള്ള ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി യാ​ത്രാ​യോ​ഗ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് യാ​ത്ര​ക്കാ​ർ റോ​ഡി​ൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു.

Latest News

Corehub Up